Skip to main content

Posts

Showing posts from June, 2019

വായനയുടെ ഖുർആനിക സാധ്യതകൾ

"ഒരു വായനക്കാരൻ അയാൾ മരിക്കുന്നതിന് മുമ്പ് ആയിരം ജീവിതങ്ങൾ ജീവിക്കുമ്പോൾ വായിക്കാത്ത ആൾക്ക് കിട്ടുന്നത് ഒരേയൊരു ജീവിതം"-ജോർജ് ആർ മാർട്ടിൻ വായനയെ മുൻനിർത്തി ഇസ്ലാമിനെ മനസിലാക്കാൻ ശ്രമിക്കുമ്പോൾ ഇവ രണ്ടും പരസ്പര പൂരകങ്ങൾ ആണെന്ന് തിരിച്ചറിയും.വായന എന്ന വിശാല ആശയത്തെ,അതിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി മുന്നോട്ട് പോകുന്ന ഒരു ദർശനമായി ഇസ്ലാമിനെ മനസിലാക്കാം.ഇസ്ലാമിന്റെ അടിസ്ഥാനങ്ങൾ രൂപപ്പെടുന്നിടത്ത് വായന വഹിക്കുന്ന പങ്ക് സവിശേഷമാണ്.ഖുർആന്റെ ഏറ്റവും മൗലികവും പ്രഥമവുമായ ഒരു വാക്യമാണ് നിന്നെ സൃഷ്ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക എന്നത്.കേവലാർത്ഥത്തിൽ ഒരു വേദഗ്രന്ഥം വായിച്ചുതുടങ്ങുമ്പോൾ പുലർത്തേണ്ട അടിസ്ഥാന ദൈവബോധത്തെ അല്ല ദൈവനാമത്തിലെ ആരംഭം കൊണ്ട് ഉദ്ദേശിക്കുന്നത് മറിച്ച് വയനയോളം വിശാലമായ വലിയൊരു സാധ്യതകളിലേക്കാണ് ഖുർആനിന്റെ ആദ്യ വാക്യത്തിലൂടെ തന്നെ നമ്മെ മുന്നോട്ട് കൊണ്ട് പോകുന്നത്.വാക്യത്തിന്റെ ഘടന വളരെ പ്രസക്തമാണ്.ദൈവത്തെ കുറിച്ച് ഓര്മപ്പെടുത്തിയതിന് ശേഷം വായനയെ കുറിച്ച് സംസാരിക്കുകയല്ല ഖുർആൻ ചെയ്യുന്നത് ആദ്യമേ തന്നെ വായന എന്ന ബഹുവിധമാനങ്ങൾ ഉള്ള ഒരു സംജ്ഞയെ ...
"You Can Have Any Color as Long As It's BLACK..."                                                               -HENRY FORD